അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശേരി



തേഞ്ഞിപ്പലം പ്രഥമ ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായ അത്‌ലറ്റിക്‌സിൽ ഐഡിയൽ കടശേരി ജേതാക്കളായി.  15 സ്വർണവും ഒമ്പത്‌ വെള്ളിയും ഏഴ്‌ വെങ്കലവുമടക്കം 109 പോയിന്റുമാണ്‌ ഐഡിയലിന്റെ കിരീട നേട്ടം.  മൂന്ന്‌ സ്വർണവും നാല്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമടക്കം 32 പോയിന്റ് നേടി കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ രണ്ടാം സ്ഥാനം നേടി. മരിയൻ സ്പോർട്‌സ്‌ അക്കാദമി (23)യാണ്‌ മൂന്നാമത്‌. Read on deshabhimani.com

Related News