തോട്ടിൽ വീണ 
അനുജന്‌ 
രക്ഷകയായി ചേച്ചി

ഫാത്തിമ ഹുസ്ന


  കൊണ്ടോട്ടി  തോട്ടിൽ വീണ സഹോദരന്റെ ജീവൻ അതിസാഹസികമായി രക്ഷിച്ച് കെ പി ഫാത്തിമ ഹുസ്ന. കഴിഞ്ഞ ദിവസം ഒളവട്ടൂർ തോണിക്കല്ലുപ്പാറ വെളുത്തപറമ്പ് ഭാഗത്താണ് സംഭവം. സഹോദരന്‍മാര്‍ക്കൊപ്പം നടക്കുന്നതിനിടെ ഇളയ സഹോദ​രന്‍ മൂന്ന് വയസുകാരന്‍ അമീൻ കാമിൽ അബദ്ധത്തില്‍  തോട്ടില്‍ വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട അമീനെ ഫാത്തിമ ഹുസ്ന തോട്ടിലിറങ്ങി നീന്തി രക്ഷിച്ചു. ഒളവട്ടൂർ എച്ച്ഐഒ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഹുസ്ന. വെളുത്തപ്പറമ്പ് സ്വദേശികളായ കെ പി വീരാൻ കോയ, എ കെ ഫാത്തിമ മുനീറ ദമ്പതികളുടെ മകളാണ്. Read on deshabhimani.com

Related News