അബ്ദുൽ കലാം 
ബാലപ്രതിഭാ പുരസ്‌കാരം യദു പി മഹേഷിന്‌



  എടവണ്ണ  തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ എ പി ജെ അബ്ദുൾ കലാം ബാല‌പ്രതിഭാ പുരസ്‌കാരം എടവണ്ണ ചാത്തല്ലൂർ സ്വദേശി യദു പി മഹേഷിന്.  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങി.  ചിത്രരചനയിലൂടെ കോവിഡിനെതിരെ നടത്തിയ ബോധവല്‍ക്കരണം പരിഗണിച്ചാണ് വിദ്യാർഥിക്ക്‌ പുരസ്‌കാരം. മഹേഷ് ചിത്രവർണത്തിന്റെയും ഭവിതാ മഹേഷിന്റെയും മൂത്തമകനാണ്.   Read on deshabhimani.com

Related News