മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന



  പൊന്നാനി  മൃതദേഹം മാറി ഖബറടക്കിയ സംഭവത്തിൽ മൃതദേഹം ആരുടേതെന്ന് വ്യക്തത വരുത്താനായി  ഡിഎൻഎ പരിശോധന നടത്തും. താനൂരിൽ ഉബൈദിന്റേതാണെന്ന് കരുതി ഖബറടക്കിയ  മൃതദേഹം പുറത്തെടുത്ത്  ശാസ്ത്രീയ പരിശോധനക്കുള്ള സാമ്പിൾ എടുക്കും. വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽനിന്നുള്ള ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഡിഎൻഎക്കുള്ള സാമ്പിൾ ശേഖരിക്കുക. ഖബറടക്കിയത് പൊന്നാനി സ്വദേശി മതാറിന്റെ വീട്ടിൽ കബീറിന്റേതാണെന്ന പരാതിയും ആരോപണവും ഉയർന്നതിനാലും ഒരു മൃതദേഹംകൂടി കിട്ടാനുള്ള സാഹചര്യത്തിലും ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പ് വരുത്തിയാൽ മതിയെന്ന തിരൂർ ആർഡിഒയുടെ നിർദേശത്തെ തുടർന്നാണ് നടപടി.   Read on deshabhimani.com

Related News