24 April Wednesday

മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
 
പൊന്നാനി 
മൃതദേഹം മാറി ഖബറടക്കിയ സംഭവത്തിൽ മൃതദേഹം ആരുടേതെന്ന് വ്യക്തത വരുത്താനായി  ഡിഎൻഎ പരിശോധന നടത്തും. താനൂരിൽ ഉബൈദിന്റേതാണെന്ന് കരുതി ഖബറടക്കിയ  മൃതദേഹം പുറത്തെടുത്ത്  ശാസ്ത്രീയ പരിശോധനക്കുള്ള സാമ്പിൾ എടുക്കും. വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽനിന്നുള്ള ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഡിഎൻഎക്കുള്ള സാമ്പിൾ ശേഖരിക്കുക. ഖബറടക്കിയത് പൊന്നാനി സ്വദേശി മതാറിന്റെ വീട്ടിൽ കബീറിന്റേതാണെന്ന പരാതിയും ആരോപണവും ഉയർന്നതിനാലും ഒരു മൃതദേഹംകൂടി കിട്ടാനുള്ള സാഹചര്യത്തിലും ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പ് വരുത്തിയാൽ മതിയെന്ന തിരൂർ ആർഡിഒയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top