റെയിൽവേ: സിഐടിയു സമരം ഇന്ന്‌ 12 കേന്ദ്രങ്ങളിൽ



    വളാഞ്ചേരി  റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും റെയിൽവേയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട്‌ സിഐടിയു നടത്തുന്ന സമരം ജില്ലയിൽ വ്യാഴാഴ്ച  12 കേന്ദ്രങ്ങളിൽ. നിലമ്പൂർ, വാണിയമ്പലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുറ്റിപ്പുറം, തിരുനാവായ, തിരൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നീ റെയിൽവേ സ്റ്റേഷനുകൾക്കുമുന്നിൽ രാവിലെ 10നാണ്‌ പ്രതിഷേധം. കോവിഡ് പ്രോട്ടോകോൾ പാലിക്കും. സമരം വിജയിപ്പിക്കണമെന്ന്  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ തൊഴിലാളികളോട്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News