നിയമസഭയിലെ യുഡിഎഫ് 
അക്രമത്തിൽ പ്രതിഷേധം

നിയമസഭയിലെ പ്രതിപക്ഷ അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം


മലപ്പുറം നിയമസഭയിലെ പ്രതിപക്ഷ അക്രമത്തിനെതിരെ ജില്ലയിലെങ്ങും പ്രതിഷേധം. സ്പീക്കറെ തടയുകയും വാച്ച് ആൻഡ് വാർഡുമാരെ കൈയേറ്റം ചെയ്യുകയുംചെയ്‌ത യുഡിഎഫ് എംഎൽഎമാരുടെ നടപടിക്കെതിരെ ബഹുജന പ്രതിഷേധം. സിപിഐ എം ജില്ലയിൽ പ്രകടനങ്ങളും വിശദീകരണ യോ​ഗങ്ങളും നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന അക്രമങ്ങളിലും ഭീഷണിക്കുമെതിരെ പ്രതിഷേധം അലയടിച്ചു.    മലപ്പുറത്ത്‌ എൻജിഒ യൂണിയൻ ഹാൾ പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി കുന്നുമ്മലിൽ സമാപിച്ചു. ഇ എൻ ജിതേന്ദ്രൻ, കെ പി ഫൈസൽ, സി എം നാണി, ഒ സഹദേവൻ, വി സുനിൽകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News