23 April Tuesday

നിയമസഭയിലെ യുഡിഎഫ് 
അക്രമത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

നിയമസഭയിലെ പ്രതിപക്ഷ അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം

മലപ്പുറം
നിയമസഭയിലെ പ്രതിപക്ഷ അക്രമത്തിനെതിരെ ജില്ലയിലെങ്ങും പ്രതിഷേധം. സ്പീക്കറെ തടയുകയും വാച്ച് ആൻഡ് വാർഡുമാരെ കൈയേറ്റം ചെയ്യുകയുംചെയ്‌ത യുഡിഎഫ് എംഎൽഎമാരുടെ നടപടിക്കെതിരെ ബഹുജന പ്രതിഷേധം. സിപിഐ എം ജില്ലയിൽ പ്രകടനങ്ങളും വിശദീകരണ യോ​ഗങ്ങളും നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന അക്രമങ്ങളിലും ഭീഷണിക്കുമെതിരെ പ്രതിഷേധം അലയടിച്ചു.  
 മലപ്പുറത്ത്‌ എൻജിഒ യൂണിയൻ ഹാൾ പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി കുന്നുമ്മലിൽ സമാപിച്ചു. ഇ എൻ ജിതേന്ദ്രൻ, കെ പി ഫൈസൽ, സി എം നാണി, ഒ സഹദേവൻ, വി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top