ഭാരത് ബന്ദ് 
വിജയിപ്പിക്കും



മലപ്പുറം കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ 27–- ന്റെ ഭാരത് ബന്ദ് വിജയിപ്പിക്കാൻ  മലപ്പുറത്ത് ചേർന്ന തൊഴിലാളി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സംയുക്ത യോഗം തീരുമാനിച്ചു. വി ശശികുമാർ അധ്യക്ഷനായി. വി പി സക്കറിയ, എ കെ  വേലായുധൻ, കെ രാമദാസ് (സിഐടിയു), മോഹനൻ പുളിക്കൽ, പി ഉമ്മർ (കേരള കർഷക സംഘം), കെ മജ്നു (കെഎസ്‌കെടിയു) എന്നിവർ സംസാരിച്ചു. ബന്ദ് ദിനത്തിലെ   തൊഴിലാളി കർഷക കൂട്ടായ്മയിൽ മുഴുവൻ തൊഴിലാളികളും കർഷകരും പങ്കെടുക്കണമെന്ന് യോഗം അഭ്യർഥിച്ചു. Read on deshabhimani.com

Related News