സമ്പൂര്‍ണ പത്താംതരം തുല്യതാ പദ്ധതി നടപ്പാക്കും



മലപ്പുറം ജില്ലയിൽ സമ്പൂർണ പത്താംതരം തുല്യതാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാൻ  സാക്ഷരതാസമിതി യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സ്‌കൂൾ പിടിഎ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ കർമപരിപാടി തയ്യാറാക്കും. മികച്ച വിജയം നേടിയ പഠിതാക്കളെയും വിരമിച്ച പ്രേരക്മാരെയും സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷികത്തിൽ ആദരിക്കും. സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഇ –-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്ക് ആലിപ്പറമ്പ് പഞ്ചായത്തിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷയായി. Read on deshabhimani.com

Related News