25 April Thursday

സമ്പൂര്‍ണ പത്താംതരം തുല്യതാ പദ്ധതി നടപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
മലപ്പുറം
ജില്ലയിൽ സമ്പൂർണ പത്താംതരം തുല്യതാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാൻ  സാക്ഷരതാസമിതി യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സ്‌കൂൾ പിടിഎ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ കർമപരിപാടി തയ്യാറാക്കും.
മികച്ച വിജയം നേടിയ പഠിതാക്കളെയും വിരമിച്ച പ്രേരക്മാരെയും സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷികത്തിൽ ആദരിക്കും. സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഇ –-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്ക് ആലിപ്പറമ്പ് പഞ്ചായത്തിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top