‘മീറ്റ്‌ ദ മിനിസ്റ്റർ’ ഇന്ന്‌



മലപ്പുറം ജില്ലയിലെ സംരംഭകരുടെ പരാതികൾ പരിഹരിക്കാൻ വ്യവസായ മന്ത്രി പി രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റർ' പരിപാടി ചൊവ്വാഴ്‌ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മുതൽ പകൽ ഒന്നുവരെയാണ് പരിപാടി. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടും ഇ–-മെയിലിലും ലഭിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. 94 പരാതികളാണ്‌ ലഭിച്ചത്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരിപാടി. അപേക്ഷ സമർപ്പിച്ചവരെ പങ്കെടുക്കേണ്ട സമയം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News