കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി- ഉദ്‌ഘാടനം ഇന്ന്‌



മലപ്പുറം കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഐടി,- ഐടി അധിഷ്ഠിത കമ്പനികൾക്കായി ഒരുക്കിയ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വ്യവസായ മന്ത്രി പി രാജീവ് ചൊവ്വാഴ്‌ച നാടിന് സമർപ്പിക്കും. രാവിലെ ഒമ്പതിനാണ്‌ ഉദ്‌ഘാടനം. കൂടുതൽ ഐടി കമ്പനികളെ ഉൾക്കൊള്ളാവുന്ന സൗകര്യങ്ങളോടെ വ്യവസായ വകുപ്പ് 22 കോടി ചെലവിലാണ്‌ ഫാക്ടറി സ്ഥാപിച്ചത്. 1.30 ഏക്കറിൽ ഏഴുനിലകളിലായി 1.47 ലക്ഷം ചതുരശ്ര അടിയിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്‌. Read on deshabhimani.com

Related News