ത്രിപുരയ്‌ക്കൊപ്പം കേരളം

തിരൂര്‍ തെക്കുമുറിയില്‍ നടന്ന ത്രിപുര ഐക്യദാര്‍ഢ്യം ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനംചെയ്യുന്നു


  തിരുവനന്തപുരം/മലപ്പുറം ബിജെപിയുടെ ഫാസിസ്‌റ്റ്‌ ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്ന ത്രിപുര ജനതയ്‌ക്കും സിപിഐ എം പ്രവർത്തകർക്കും കേരളത്തിന്റൈ ഐക്യദാർഢ്യം.  സംസ്ഥാനത്ത്‌ ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിചേർന്നു.   തിരുവനന്തപുരം കിള്ളിപ്പാലത്ത്‌ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  തിങ്കൾ വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെയായിരുന്നു പ്രതിഷേധം. ജില്ലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ തിരൂർ തെക്കുംമുറിയിൽ പ്രതിഷേധത്തിൽ പങ്കാളിയായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാർ പുലാമന്തോൾ മാലാപറമ്പിലും ഇ ജയൻ താനൂരിലും സി ദിവാകരൻ പെരിന്തൽമണ്ണയിലും ടി എം സിദ്ദീഖ്‌ വെളിയങ്കോട്‌ അയ്യോട്ടിച്ചിറയിലും പങ്കെടുത്തു. Read on deshabhimani.com

Related News