പുകയില ഉല്‍പ്പന്നവുമായി 2 പേർ അറസ്റ്റിൽ



നിലമ്പൂർ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. 135 പാക്കറ്റ് ഹാൻസുമായി മുക്കട്ട വല്ലപ്പുഴ സ്വദേശി ദേവശേരി മുഹമ്മദ് ഇക്ബാൽ (50), 23 പാക്കറ്റ് ഹാൻസുമായി ചന്തക്കുന്ന് സ്വദേശി കുറ്റിയാൻ തൊടിക സദക്കത്ത് (49) എന്നിവരെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. മുഹമ്മദ് ഇക്ബാലിനെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സമീപവും സദക്കത്തിനെ നിലമ്പൂർ മാർക്കറ്റിൽവച്ചുമാണ് പിടികൂടിയത്. എസ്ഐ നവീൻ ഷാജി​ന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ് കൈപ്പിനി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതികളെ  അറസ്റ്റുചെയ്‌തത്‌. Read on deshabhimani.com

Related News