24 April Wednesday

പുകയില ഉല്‍പ്പന്നവുമായി 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

നിലമ്പൂർ
വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. 135 പാക്കറ്റ് ഹാൻസുമായി മുക്കട്ട വല്ലപ്പുഴ സ്വദേശി ദേവശേരി മുഹമ്മദ് ഇക്ബാൽ (50), 23 പാക്കറ്റ് ഹാൻസുമായി ചന്തക്കുന്ന് സ്വദേശി കുറ്റിയാൻ തൊടിക സദക്കത്ത് (49) എന്നിവരെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. മുഹമ്മദ് ഇക്ബാലിനെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സമീപവും സദക്കത്തിനെ നിലമ്പൂർ മാർക്കറ്റിൽവച്ചുമാണ് പിടികൂടിയത്. എസ്ഐ നവീൻ ഷാജി​ന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ് കൈപ്പിനി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതികളെ  അറസ്റ്റുചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top