എസ്എഫ്ഐ 400 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു



    മലപ്പുറം സിബിഎസ്ഇ സിലബസിൽനിന്ന് പൗരത്വം, ഫെഡറലിസം, മതേതരത്വം, ദേശീയത എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ എസ്എഫ്ഐ  പ്രതിഷേധിച്ചു. ലോക്കൽ, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ നാന്നൂറിൽ അധികം കേന്ദ്രങ്ങളിൽ സമരം നടന്നു. ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ തിരൂർ കൈനിക്കരയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരി കൃഷ്ണപാൽ മലപ്പുറത്തും  എം സജാദ് കരുവാരക്കുണ്ടും പങ്കെടുത്തു. Read on deshabhimani.com

Related News