ആര്യവൈദ്യശാലയുടെ 
സൗജന്യ സേവനം അട്ടപ്പാടിയിലും

കോട്ടക്കൽ ആര്യവൈദ്യശാല അട്ടപ്പാടിയിൽ നടപ്പാക്കുന്ന സൗജന്യ 
രോഗീസേവന പദ്ധതി ഷോളയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് പി രാമമൂർത്തി 
ഉദ്‌ഘാടനംചെയ്യുന്നു


 മലപ്പുറം കോട്ടക്കൽ ആര്യവൈദ്യശാലയുടെ സൗജന്യ രോഗീസേവനം അട്ടപ്പാടിയിലെ ആദിവാസികൾക്കും അശരണർക്കും ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  അട്ടപ്പാടി മൂലക്കട ആദിവാസി കോളനിയിൽ നടന്ന ചടങ്ങിൽ ഷോളയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്  പി രാമമൂർത്തി പദ്ധതി ഉദ്‌ഘാടനംചെയ്തു. വികസനകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ ഡി രവി അധ്യക്ഷനായി.  കോട്ടക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ ലേഖ, വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി നാരായണൻ, ട്രസ്റ്റ് സെക്രട്ടറി സജിമോൻ, വാർഡ് മെമ്പർ രാധ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷാജു,  അജേഷ് ടി കൈപ്പനാൽ, ചാരിറ്റബിൾ ഹോസ്പിറ്റൽ സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ പി പി രാജൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News