ഹജ്ജ് കമ്മിറ്റി ഓർഗനൈസിങ് രൂപീകരണ യോഗം ഇന്ന്



കരിപ്പൂർ  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പ് ഓർഗനൈസിങ് കമ്മിറ്റി രൂപീകരണ യോഗം വെള്ളി വൈകിട്ട്‌ നാലിന്‌ കരിപ്പൂർ ഹജ്ജ് ഹൗസിൽ ചേരും. മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. ജനപ്രതിനിധികൾ, മത, രാഷ്ട്രീയ, സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന്‌  സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അഭ്യർഥിച്ചു.   Read on deshabhimani.com

Related News