യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം



  വളാഞ്ചേരി  മന്ത്രി കെ ടി ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ വളാഞ്ചേരി കാവുംപുറത്തെ  മന്ത്രിയുടെ വീടിനുമുന്നിൽ  നടത്തിയ മാർച്ചിൽ സംഘർഷം.   സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎൽഎ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തശേഷം പ്രവർത്തകർ ദേശീയ  പാത ഉപരോധിക്കുകയായിരുന്നു. അരമണിക്കൂറോളം ഉപരോധിച്ചശേഷം രാത്രി 11–-ഓടെ പ്രവർത്തകരെ  അറസ്‌റ്റ്‌ ചെയ്യാൻ   പൊലീസ്‌ ശ്രമിച്ചപ്പോൾ അക്രമത്തിന്‌   മുതിരുകയായിരുന്നു‌. എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. ഇവരെ പൊലീസ്‌ ലാത്തി വീശിയോടിച്ചു. Read on deshabhimani.com

Related News