25 April Thursday

യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020

  വളാഞ്ചേരി 

മന്ത്രി കെ ടി ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ വളാഞ്ചേരി കാവുംപുറത്തെ  മന്ത്രിയുടെ വീടിനുമുന്നിൽ  നടത്തിയ മാർച്ചിൽ സംഘർഷം.   സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎൽഎ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തശേഷം പ്രവർത്തകർ ദേശീയ  പാത ഉപരോധിക്കുകയായിരുന്നു. അരമണിക്കൂറോളം ഉപരോധിച്ചശേഷം രാത്രി 11–-ഓടെ പ്രവർത്തകരെ  അറസ്‌റ്റ്‌ ചെയ്യാൻ   പൊലീസ്‌ ശ്രമിച്ചപ്പോൾ അക്രമത്തിന്‌   മുതിരുകയായിരുന്നു‌. എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. ഇവരെ പൊലീസ്‌ ലാത്തി വീശിയോടിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top