ആനക്കുട്ടി നാട്ടിലെത്തി

വാരിക്കല്‍ ജനവാസകേന്ദ്രത്തിലെത്തിയ ആനക്കുട്ടി


നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതത്തിലെ കരുളായി വനത്തിൽനിന്ന്‌ കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കരുളായി വളയംകുണ്ടിലെ ജനവാസകേന്ദ്രത്തിൽ  കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വളയംകുണ്ട് ഭാഗത്തെ ജനവാസകേന്ദ്രത്തിലൂടെ ഓടിനടന്ന ആനക്കുട്ടിയെ നാട്ടുകാർ പിടിച്ചുവച്ച്‌ വനപാലകരെ അറിയിച്ചു.  നെടുങ്കയം ഫോസ്റ്റ് സ്‌റ്റേഷനിലെ വനപാലകരെത്തി ആനക്കുട്ടിയെ  കൊണ്ടുപോയി. വളയംകുണ്ടിലെ വനാതിർത്തിയിൽ ആനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.  ഇവിടേക്ക്‌ ആനക്കുട്ടിയെ കയറ്റിവിടാനുള്ള ശ്രമം വനപാലകർ വൈകിയും തുടരുകയാണ്.   Read on deshabhimani.com

Related News