27 April Saturday

ആനക്കുട്ടി നാട്ടിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

വാരിക്കല്‍ ജനവാസകേന്ദ്രത്തിലെത്തിയ ആനക്കുട്ടി

നിലമ്പൂർ
കരിമ്പുഴ വന്യജീവി സങ്കേതത്തിലെ കരുളായി വനത്തിൽനിന്ന്‌ കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കരുളായി വളയംകുണ്ടിലെ ജനവാസകേന്ദ്രത്തിൽ  കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വളയംകുണ്ട് ഭാഗത്തെ ജനവാസകേന്ദ്രത്തിലൂടെ ഓടിനടന്ന ആനക്കുട്ടിയെ നാട്ടുകാർ പിടിച്ചുവച്ച്‌ വനപാലകരെ അറിയിച്ചു.  നെടുങ്കയം ഫോസ്റ്റ് സ്‌റ്റേഷനിലെ വനപാലകരെത്തി ആനക്കുട്ടിയെ  കൊണ്ടുപോയി. വളയംകുണ്ടിലെ വനാതിർത്തിയിൽ ആനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.  ഇവിടേക്ക്‌ ആനക്കുട്ടിയെ കയറ്റിവിടാനുള്ള ശ്രമം വനപാലകർ വൈകിയും തുടരുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top