എടക്കര ബൈപാസിന് 50 ലക്ഷം അനുവദിക്കും



  എടക്കര എടക്കരയിൽ ബൈപാസിന്  എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷംരൂപ അനുവദിക്കുമെന്ന് പി വി അൻവർ അറിയിച്ചു. എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപാസ് നിർമാണം. സിഎൻജി റോഡിലെ കലാസാഗറിൽനിന്നാരംഭിച്ച്‌  മേനോൻപൊട്ടിവഴി കാറ്റാടി റോഡിൽ എത്തുന്നതാണ് പുതിയ ബൈപാസ്. രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിന് എട്ട് മീറ്റർ വീതിയാണുള്ളത്. ഒരു കിലോമീറ്റർ ദൂരം എട്ട് മീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ തയ്യാറാണെന്ന് അറിയിച്ചു. മൺറോഡ് നിർമാണം  ഉടൻ ആരംഭിക്കും. സ്ഥലം വിട്ടുനൽകേണ്ട പ്രദേശം പി വി അൻവർ എംഎൽഎ, സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു.  Read on deshabhimani.com

Related News