25 April Thursday

എടക്കര ബൈപാസിന് 50 ലക്ഷം അനുവദിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

 

എടക്കര
എടക്കരയിൽ ബൈപാസിന്  എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷംരൂപ അനുവദിക്കുമെന്ന് പി വി അൻവർ അറിയിച്ചു. എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപാസ് നിർമാണം. സിഎൻജി റോഡിലെ കലാസാഗറിൽനിന്നാരംഭിച്ച്‌  മേനോൻപൊട്ടിവഴി കാറ്റാടി റോഡിൽ എത്തുന്നതാണ് പുതിയ ബൈപാസ്. രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിന് എട്ട് മീറ്റർ വീതിയാണുള്ളത്. ഒരു കിലോമീറ്റർ ദൂരം എട്ട് മീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകാൻ പ്രദേശവാസികൾ തയ്യാറാണെന്ന് അറിയിച്ചു. മൺറോഡ് നിർമാണം  ഉടൻ ആരംഭിക്കും. സ്ഥലം വിട്ടുനൽകേണ്ട പ്രദേശം പി വി അൻവർ എംഎൽഎ, സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top