ബാലസംഘം ജില്ലാ സമ്മേളനം; 
പോസ്റ്റർ പ്രകാശിപ്പിച്ചു

ബാലസംഘം ജില്ലാ സമ്മേളന പോസ്‌റ്റർ പ്രകാശിപ്പിക്കുന്നു


പൊന്നാനി ആഗസ്ത് 20, 21  തീയതികളിൽ പൊന്നാനിയിൽ  നടക്കുന്ന ബാലസംഘം  ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പുറത്തിറക്കി. സംഘാടക സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഖലീമുദ്ദീൻ,  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  അഡ്വ. ഇ സിന്ധു എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. സംഘാടക സമിതി കൺവീനർ സതീശൻ മാസ്റ്റർ അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി മുഹമ്മദ് ബഷീർ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സി പി മുഹമ്മദ് കുഞ്ഞി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ പി സുകേഷ് രാജ്, ബാലസംഘം കൺവീനർ വി പി സുരേഷ്, കോഡിനേറ്റർ വി രാഹുൽ, സാറാ കൽമാജ്, ഇസ്മായിൽ ഹാഷിം, പി കെ സുഭാഷ്, അസ്‌ന റഹ്‌മാൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News