29 March Friday

ബാലസംഘം ജില്ലാ സമ്മേളനം; 
പോസ്റ്റർ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

ബാലസംഘം ജില്ലാ സമ്മേളന പോസ്‌റ്റർ പ്രകാശിപ്പിക്കുന്നു

പൊന്നാനി
ആഗസ്ത് 20, 21  തീയതികളിൽ പൊന്നാനിയിൽ  നടക്കുന്ന ബാലസംഘം  ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പുറത്തിറക്കി. സംഘാടക സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഖലീമുദ്ദീൻ,  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  അഡ്വ. ഇ സിന്ധു എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
സംഘാടക സമിതി കൺവീനർ സതീശൻ മാസ്റ്റർ അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി മുഹമ്മദ് ബഷീർ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സി പി മുഹമ്മദ് കുഞ്ഞി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ പി സുകേഷ് രാജ്, ബാലസംഘം കൺവീനർ വി പി സുരേഷ്, കോഡിനേറ്റർ വി രാഹുൽ, സാറാ കൽമാജ്, ഇസ്മായിൽ ഹാഷിം, പി കെ സുഭാഷ്, അസ്‌ന റഹ്‌മാൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top