എൽഡിഎഫ് ജില്ലാ ധർണ നാളെ



തിരൂർ കേന്ദ്ര സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക്  ജിഎസ്ടി ചുമത്തിയതിലും  മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ്–-ബിജെപി അക്രമസമരത്തിലും പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  ബുധനാഴ്ച തിരൂർ ഇൻകം ടാക്സ് ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തും.  രാവിലെ പത്തിന്‌ എൽജെഡി സംസ്ഥാന സെക്രട്ടറി  ഇ പി ദാമോദരൻ ഉദ്ഘാടനംചെയ്യും.  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവർ സംസാരിക്കും.  പൂങ്ങോട്ടുകുളത്തുനിന്ന്‌  പ്രകടനം ആരംഭിക്കും. Read on deshabhimani.com

Related News