03 July Thursday

എൽഡിഎഫ് ജില്ലാ ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
തിരൂർ
കേന്ദ്ര സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക്  ജിഎസ്ടി ചുമത്തിയതിലും  മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ്–-ബിജെപി അക്രമസമരത്തിലും പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  ബുധനാഴ്ച തിരൂർ ഇൻകം ടാക്സ് ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തും. 
രാവിലെ പത്തിന്‌ എൽജെഡി സംസ്ഥാന സെക്രട്ടറി  ഇ പി ദാമോദരൻ ഉദ്ഘാടനംചെയ്യും. 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവർ സംസാരിക്കും.  പൂങ്ങോട്ടുകുളത്തുനിന്ന്‌  പ്രകടനം ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top