മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ 
ഡോ. എന്‍ ഗീത 
14ന്‌ ചുമതലയേൽക്കും



 മഞ്ചേരി മെഡിക്കൽ കോളേജ് പുതിയ പ്രിൻസിപ്പലായി ഡോ. എൻ ഗീത 14ന്‌ ചുമതലയേൽക്കും. നിലവിലെ പ്രിൻസിപ്പൽ ഡോ. ഗീത മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥലംമാറിപ്പോയ ഒഴിവിലേക്കാണ് നിയമനം. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ഡോ. എൻ ഗീത. കൊല്ലം മെഡിക്കൽ കോളേജ് വൈസ്‌പ്രിൻസിപ്പലും ഫിസിയോളജി പഠനവകുപ്പ് മേധാവിയുമാണ്. ടെക്സ്റ്റ്ബുക്ക് ഓഫ് ഫിസിയോളജി, ടെക്സ്റ്റ്ബുക്ക് ഓഫ് ഫിസിയോളജി ഫോർ ഡെന്റൽ സ്റ്റുഡന്റ്സ്, ക്വസ്റ്റ്യൻ ആന്‍ഡ് ആൻസർ റിവ്യൂ ഇൻ ഫിസിയോളജി എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.  എൻജിനിയർ ദിലീപ്കുമാറാണ് ഭർത്താവ്. മകൻ ഹരികൃഷ്ണൻ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറാണ്. Read on deshabhimani.com

Related News