26 April Friday

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ 
ഡോ. എന്‍ ഗീത 
14ന്‌ ചുമതലയേൽക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

 മഞ്ചേരി

മെഡിക്കൽ കോളേജ് പുതിയ പ്രിൻസിപ്പലായി ഡോ. എൻ ഗീത 14ന്‌ ചുമതലയേൽക്കും. നിലവിലെ പ്രിൻസിപ്പൽ ഡോ. ഗീത മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥലംമാറിപ്പോയ ഒഴിവിലേക്കാണ് നിയമനം. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ഡോ. എൻ ഗീത. കൊല്ലം മെഡിക്കൽ കോളേജ് വൈസ്‌പ്രിൻസിപ്പലും ഫിസിയോളജി പഠനവകുപ്പ് മേധാവിയുമാണ്. ടെക്സ്റ്റ്ബുക്ക് ഓഫ് ഫിസിയോളജി, ടെക്സ്റ്റ്ബുക്ക് ഓഫ് ഫിസിയോളജി ഫോർ ഡെന്റൽ സ്റ്റുഡന്റ്സ്, ക്വസ്റ്റ്യൻ ആന്‍ഡ് ആൻസർ റിവ്യൂ ഇൻ ഫിസിയോളജി എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.  എൻജിനിയർ ദിലീപ്കുമാറാണ് ഭർത്താവ്. മകൻ ഹരികൃഷ്ണൻ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top