സ്വർണം 
കടത്തുന്നതിനിടെ പിടിയിൽ



കരിപ്പൂർ വിമാനത്താവളത്തിൽ  കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി. കണ്ണൂർ വെട്ടംപൊയിൽ എ പി മൻസിൽ മുഹമ്മദ് റാസി (33),  കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ പി നിസാർ (36) എന്നിവരെ  അറസ്റ്റുചെയ്തു.  ജിദ്ദ –- കരിപ്പൂർ വിമാനത്തിലെത്തിയ മുഹമ്മദ് റാസിയാണ്  ഗുളികരൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്‌  സ്വർണം കടത്തിയത്.  1037.7 ഗ്രാം സ്വർണം ഇയാളിൽനിന്ന്‌ കണ്ടെടുത്തു. പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വില വരും. റാസിയെ കൂട്ടിക്കൊണ്ടുപോകാനാണ്‌  നിസാർ കരിപ്പൂരെത്തിയത്.  ഇവർ സഞ്ചരിച്ച കാറും പിടികൂടി.   Read on deshabhimani.com

Related News