25 April Thursday

സ്വർണം 
കടത്തുന്നതിനിടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
കരിപ്പൂർ
വിമാനത്താവളത്തിൽ  കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി. കണ്ണൂർ വെട്ടംപൊയിൽ എ പി മൻസിൽ മുഹമ്മദ് റാസി (33),  കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ പി നിസാർ (36) എന്നിവരെ  അറസ്റ്റുചെയ്തു. 
ജിദ്ദ –- കരിപ്പൂർ വിമാനത്തിലെത്തിയ മുഹമ്മദ് റാസിയാണ്  ഗുളികരൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്‌  സ്വർണം കടത്തിയത്.  1037.7 ഗ്രാം സ്വർണം ഇയാളിൽനിന്ന്‌ കണ്ടെടുത്തു. പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വില വരും. റാസിയെ കൂട്ടിക്കൊണ്ടുപോകാനാണ്‌  നിസാർ കരിപ്പൂരെത്തിയത്.  ഇവർ സഞ്ചരിച്ച കാറും പിടികൂടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top