പ്രളയ ബാധിത മേഖലകളില്‍ മുന്നൊരുക്കം



മഞ്ചേരി മഴ ശക്തിയാർജിച്ചേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രളയ ബാധിതമേഖലകളിൽ മുന്നൊരുക്കം തുടങ്ങി. ശക്തമായ മഴമൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ വിഭാഗങ്ങളെ സജ്ജരാക്കി.  താലൂക്കിലെ കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ ദിവസവും സംസ്ഥാന ദുരന്തനിവാരണസേനക്ക് കൈമാറാനും നിർദേശമുണ്ട്.  മലയോരപ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് പഞ്ചായത്തുകളും നടപടി പൂർത്തിയാക്കി.  60 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനായി കെട്ടിടങ്ങൾ കണ്ടെത്തി. ഏറനാട് താലൂക്ക് ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു.    Read on deshabhimani.com

Related News