20 April Saturday

പ്രളയ ബാധിത മേഖലകളില്‍ മുന്നൊരുക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
മഞ്ചേരി
മഴ ശക്തിയാർജിച്ചേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രളയ ബാധിതമേഖലകളിൽ മുന്നൊരുക്കം തുടങ്ങി. ശക്തമായ മഴമൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ വിഭാഗങ്ങളെ സജ്ജരാക്കി. 
താലൂക്കിലെ കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ ദിവസവും സംസ്ഥാന ദുരന്തനിവാരണസേനക്ക് കൈമാറാനും നിർദേശമുണ്ട്. 
മലയോരപ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് പഞ്ചായത്തുകളും നടപടി പൂർത്തിയാക്കി. 
60 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനായി കെട്ടിടങ്ങൾ കണ്ടെത്തി. ഏറനാട് താലൂക്ക് ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top