ലോക മണ്ണ് ദിനാഘോഷം; സെമിനാർ ഇന്ന്



മലപ്പുറം ലോക മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച്  ജില്ലാ പഞ്ചായത്തും ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയും  ചേർന്ന് തിങ്കളാഴ്‌ച ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ ഉദ്ഘാടനംചെയ്യും. താനാളൂർ കൃഷി ഓഫീസർ ഡോ. പി ശിൽപ്പ ക്ലാസെടുക്കും. ചടങ്ങിൽ  ജില്ലയുടെ സോയിൽ ഫെർട്ടിലിറ്റി മാപ്പ് പ്രകാശിപ്പിക്കും. Read on deshabhimani.com

Related News