പുരസ്കാര നിറവിൽ *ടീച്ചേഴ്‌സ്‌ കോ–ഓപ്‌. സൊസൈറ്റി

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് മന്ത്രി വി എൻ വാസവനിൽനിന്ന് മലപ്പുറം എയ്ഡഡ് സ്കൂൾ 
ടീച്ചേഴ്സ് കോ. ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു


മലപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ. ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവനിൽനിന്ന് സൊസൈറ്റി പ്രസിഡന്റ്‌ കെ കെ ഗീത, വൈസ് പ്രസിഡന്റ് അജിത്കുമാർ, സെക്രട്ടറി സി ഷീന, ഡയറക്ടർമാരായ ജോമോൻ ജോർജ്, തമ്പു ജോർജ്, ജീവനക്കാരി ബിന്ദു എന്നിവർ സ്വീകരിച്ചു. 2019–- 20 വർഷത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സൊസൈറ്റിയായിരുന്നു. Read on deshabhimani.com

Related News