27 April Saturday

പുരസ്കാര നിറവിൽ *ടീച്ചേഴ്‌സ്‌ കോ–ഓപ്‌. സൊസൈറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് മന്ത്രി വി എൻ വാസവനിൽനിന്ന് മലപ്പുറം എയ്ഡഡ് സ്കൂൾ 
ടീച്ചേഴ്സ് കോ. ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

മലപ്പുറം
സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ. ഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവനിൽനിന്ന് സൊസൈറ്റി പ്രസിഡന്റ്‌ കെ കെ ഗീത, വൈസ് പ്രസിഡന്റ് അജിത്കുമാർ, സെക്രട്ടറി സി ഷീന, ഡയറക്ടർമാരായ ജോമോൻ ജോർജ്, തമ്പു ജോർജ്, ജീവനക്കാരി ബിന്ദു എന്നിവർ സ്വീകരിച്ചു. 2019–- 20 വർഷത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സൊസൈറ്റിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top