മുൻ സന്തോഷ് ട്രോഫി താരം കെ അനീസിന് *എഎഫ്സി ലൈസൻസ്

കെ അനീസ്


അരീക്കോട് ഏഷ്യൻ ഫുട്ബോ ൾ കോൺഫെഡറേഷന്റെ (എഎഫ്സി) ഫുട്ബോൾ പരിശീലനത്തിനുള്ള എ ലൈസൻസ് സ്വന്തമാക്കി മുൻ സന്തോഷ് ട്രോഫി താരം കെ അനീസ്. മലപ്പുറം ജില്ലയിൽ  ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ഇദ്ദേഹം. ലൈസൻസ് സ്വന്തമാക്കിയതോടെ ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള ക്ലബ്ബുകളിലേക്ക് അനീസിന് പരിശീലകനാകാം. അരീക്കോട് പുത്തലം സ്വദേശിയായ അനീസ് 2011 സന്തോഷ് ട്രോഫി താരമാണ്. 10 വർഷം മുമ്പാണ് കോച്ചിങ് രംഗത്തേക്കെത്തിയത്. നിലവിൽ കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റ​ന്റാണ്.  അരീക്കോട് പുത്തലം സ്വദേശി കെ മൂസാൻകുട്ടി-യുടെയും കാഞ്ഞിരാല സൈനബയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: സിംറ, ഐസ, മിൻസ. Read on deshabhimani.com

Related News