19 April Friday

മുൻ സന്തോഷ് ട്രോഫി താരം കെ അനീസിന് *എഎഫ്സി ലൈസൻസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

കെ അനീസ്

അരീക്കോട്
ഏഷ്യൻ ഫുട്ബോ ൾ കോൺഫെഡറേഷന്റെ (എഎഫ്സി) ഫുട്ബോൾ പരിശീലനത്തിനുള്ള എ ലൈസൻസ് സ്വന്തമാക്കി മുൻ സന്തോഷ് ട്രോഫി താരം കെ അനീസ്. മലപ്പുറം ജില്ലയിൽ  ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ഇദ്ദേഹം.
ലൈസൻസ് സ്വന്തമാക്കിയതോടെ ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള ക്ലബ്ബുകളിലേക്ക് അനീസിന് പരിശീലകനാകാം. അരീക്കോട് പുത്തലം സ്വദേശിയായ അനീസ് 2011 സന്തോഷ് ട്രോഫി താരമാണ്.
10 വർഷം മുമ്പാണ് കോച്ചിങ് രംഗത്തേക്കെത്തിയത്. നിലവിൽ കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റ​ന്റാണ്.  അരീക്കോട് പുത്തലം സ്വദേശി കെ മൂസാൻകുട്ടി-യുടെയും കാഞ്ഞിരാല സൈനബയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: സിംറ, ഐസ, മിൻസ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top