കലിക്കറ്റ് സർവകലാശാല അനിശ്‌ചിത കാലത്തേക്ക്‌ അടച്ചു തേഞ്ഞിപ്പലം



   കൊണ്ടോട്ടി താലൂക്ക്‌ പൂർണമായി  കണ്ടെയ്‌മെന്റ്‌ മേഖലയായതിനാൽ കലിക്കറ്റ് സർവകലാശാലാ ഓഫീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. നേരത്തെ നിശ്ചയിച്ച  യോഗങ്ങളും പരിപാടികളും മാറ്റി. ജീവനക്കാർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്യും. അവശ്യ സർവീസുകളായ സുരക്ഷ, ജല–-വൈദ്യുതി, സാമ്പത്തികം (ശമ്പള, പെൻഷൻ കാര്യങ്ങൾക്ക് മാത്രം) എന്നീ വിഭാഗങ്ങൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. Read on deshabhimani.com

Related News