എൽഡിഎഫ്‌ 
ബഹുജന റാലി ഇന്ന്‌



  മലപ്പുറം സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച്‌ മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്, ബിജെപി ശ്രമത്തിനെതിരെയും യുഡിഎഫ് –- ആർഎസ്എസ്–-- എസ്ഡിപിഐ-–-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന്റെ അക്രമങ്ങൾക്കെതിരെയും എൽഡിഎഫ്‌ ബഹുജനറാലി തിങ്കളാഴ്‌ച.  കേരളത്തിന്റെ സമഗ്രവികസനം അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരായ ശക്തമായ താക്കീതാകും റാലി.  ടൗൺ ഹാളിൽ വൈകിട്ട് നാലിന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനംചെയ്യും.  എൽഡിഎഫ് നേതാക്കളായ സി പി മുരളി, ജോർജ്കുട്ടി അഗസ്‌തി, റസാഖ് മൗലവി, ആർ മുഹമ്മദ് ഷാ, വി കുഞ്ഞാലി, മാത്യൂസ് കോലഞ്ചേരി, അഡ്വ. ഫ്രാൻസിസ് തോമസ്, കെ പി പീറ്റർ, ബാബു പറയത്തുകാട്ടിൽ എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News