24 April Wednesday
എളമരം കരീം ഉദ്‌ഘാടനംചെയ്യും

എൽഡിഎഫ്‌ 
ബഹുജന റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
 
മലപ്പുറം
സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച്‌ മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്, ബിജെപി ശ്രമത്തിനെതിരെയും യുഡിഎഫ് –- ആർഎസ്എസ്–-- എസ്ഡിപിഐ-–-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന്റെ അക്രമങ്ങൾക്കെതിരെയും എൽഡിഎഫ്‌ ബഹുജനറാലി തിങ്കളാഴ്‌ച. 
കേരളത്തിന്റെ സമഗ്രവികസനം അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരായ ശക്തമായ താക്കീതാകും റാലി. 
ടൗൺ ഹാളിൽ വൈകിട്ട് നാലിന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. 
എൽഡിഎഫ് നേതാക്കളായ സി പി മുരളി, ജോർജ്കുട്ടി അഗസ്‌തി, റസാഖ് മൗലവി, ആർ മുഹമ്മദ് ഷാ, വി കുഞ്ഞാലി, മാത്യൂസ് കോലഞ്ചേരി, അഡ്വ. ഫ്രാൻസിസ് തോമസ്, കെ പി പീറ്റർ, ബാബു പറയത്തുകാട്ടിൽ എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top