ഗതാഗത 
നിയന്ത്രണം



മലപ്പുറം മലപ്പുറം –- പരപ്പനങ്ങാടി റോഡിൽ കാരാതോട് കൾവർട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി ആരംഭിക്കുന്നതിനാൽ ശനിയാഴ്ചമുതൽ പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുള്ള വാഹനഗതാഗതത്തിൽ ക്രമീകരണം ഏർപ്പെടുത്തി. മലപ്പുറത്തുനിന്ന്  പരപ്പനങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾ അധികാരത്തൊടി കുറ്റാളൂർ സെക്കന്റ് റീച്ച് വഴി കാരാത്തോട് ടൗണിലേക്കോ വേങ്ങര കുറ്റാളൂരിലേക്കോ പോകണം.  പരപ്പനങ്ങാടിയിൽനിന്ന്‌  മലപ്പുറത്തേക്ക് വരുന്ന വാഹനങ്ങൾ സാധാരണ വരുന്ന രീതിയിലും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. Read on deshabhimani.com

Related News