യുഎഇ വിദ്യാഭ്യാസ മന്ത്രാലയം 
മത്സരത്തിൽ വേങ്ങരക്കാരി ഒന്നാമത്‌

ഫാത്തിമ ഷൻസ


  വേങ്ങര  യുഎഇ വിഷൻ 2021ന്റെ ഭാഗമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച മത്സരത്തിൽ വേങ്ങര സ്വദേശിനിക്ക് ഒന്നാം സമ്മാനം. ആർടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോടിക്സ് പ്രോഗ്രാമിങ്‌ മത്സരം വിജയിച്ച്‌ പറപ്പൂർ പുഴച്ചാൽ സ്വദേശി എടക്കണ്ടൻ സാബിറിന്റെ മകൾ ഫാത്തിമ ഷൻസയാണ് മലയാളികൾക്ക്‌ അഭിമാനമായത്.  യുഎഇയിലെ വിവിധ സ്കൂളുകളിൽനിന്നായി നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഇതിൽ ടിങ്കർ റ്റു വിഭാഗത്തിലാണ് അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ അഞ്ചാം ക്ലാസിലെ ഫാത്തിമ ഷൻസ വിജയിച്ചത്‌. ഏറെക്കാലമായി ഫാത്തിമ ഷൻസയുടെ കുടുംബം  യുഎഇയിലാണ്‌. Read on deshabhimani.com

Related News