25 April Thursday

യുഎഇ വിദ്യാഭ്യാസ മന്ത്രാലയം 
മത്സരത്തിൽ വേങ്ങരക്കാരി ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

ഫാത്തിമ ഷൻസ

 

വേങ്ങര 
യുഎഇ വിഷൻ 2021ന്റെ ഭാഗമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച മത്സരത്തിൽ വേങ്ങര സ്വദേശിനിക്ക് ഒന്നാം സമ്മാനം. ആർടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോടിക്സ് പ്രോഗ്രാമിങ്‌ മത്സരം വിജയിച്ച്‌ പറപ്പൂർ പുഴച്ചാൽ സ്വദേശി എടക്കണ്ടൻ സാബിറിന്റെ മകൾ ഫാത്തിമ ഷൻസയാണ് മലയാളികൾക്ക്‌ അഭിമാനമായത്. 
യുഎഇയിലെ വിവിധ സ്കൂളുകളിൽനിന്നായി നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഇതിൽ ടിങ്കർ റ്റു വിഭാഗത്തിലാണ് അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ അഞ്ചാം ക്ലാസിലെ ഫാത്തിമ ഷൻസ വിജയിച്ചത്‌. ഏറെക്കാലമായി ഫാത്തിമ ഷൻസയുടെ കുടുംബം  യുഎഇയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top