വെള്ളനിറച്ചാർത്ത്‌ കാണാനാളില്ല



  നിലമ്പൂർ  മഴ ശക്തമായതോടെ വെൺനുര ചിതറി വെള്ളച്ചാട്ടങ്ങള്‍. കോവിഡ്‌ മൂലം വിനോദ സഞ്ചാരത്തിന്‌ നിരോധമുള്ളതിനാൽ കാണാൻ പക്ഷേ ആളില്ല.  മലയോരമണ്ണിൽ മഴക്കാലത്തെ അഴകാണ്‌ ഈ വെള്ളച്ചാട്ടങ്ങൾ. ചെറുതും വലുതുമായി നിരവധിയെണ്ണം നിലമ്പൂർ മേഖലയിലുണ്ട്‌. ഇവയിൽ  സഞ്ചാരികൾക്ക് പ്രിയം  ആഢ്യൻപാറയും കോഴിപ്പാറയും. തേൻമലയിൽ നിന്നും മലനിരകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകളിൽ തട്ടി പതഞ്ഞുവീഴുന്ന കാഴ്ച  കാണാൻ  സഞ്ചാരികൾ ഒഴുകിയിരുന്നു.  ഇപ്പോൾ ആരുമില്ല. മഴ ഇനിയും ശക്തമായാല്‍ ഈ വെള്ളച്ചാട്ടങ്ങളുടെ മട്ട്‌ മാറും. ചിലത്‌ കലങ്ങിമറിഞ്ഞ് ഭയപ്പെടുത്തും. കഴിഞ്ഞ രണ്ട് കാലവർഷവും പ്രളയത്തിൽ മുങ്ങിയതിനാൽ സഞ്ചാരികൾക്ക് വെള്ളച്ചാട്ടങ്ങളുടെ ഭംഗി അധികം കാണാൻ കഴിഞ്ഞിരുന്നില്ല. Read on deshabhimani.com

Related News