എല്‍ഡിഎഫ് 
ബഹുജന റാലി 
നാളെ



മലപ്പുറം  യുഡിഎഫ്–- ബിജെപി–- സംഘപരിവാർ സംഘടനകൾ സംസ്ഥാന സർക്കാറിനുനേരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ  തിങ്കളാഴ്ച എൽഡിഎഫ് മലപ്പുറത്ത് ബഹുജന റാലിയും പൊതുസമ്മേളനവും നടത്തും. വൈകിട്ട് നാലിന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്ഘാടനംചെയ്യും.  സി പി മുരളി, ജോർജ്കുട്ടി അഗസ്‌തി, റസാഖ് മൗലവി, ആർ മുഹമ്മദ് ഷാ, വി കുഞ്ഞാലി, മാത്യൂസ് കോലഞ്ചേരി, അഡ്വ. ഫ്രാൻസിസ് തോമസ്, കെ പി പീറ്റർ, ബാബു പറയത്തുകാട്ടിൽ എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News