ജനശതാബ്‌ദി എൻജിൻ 
തകരാറിലായി; ട്രെയിനുകൾ വൈകി

എൻജിൻ തകരാറിനെത്തുടർന്ന്‌ തിരൂർ സ്റ്റേഷനിൽ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസ്‌


തിരൂർ എൻജിൻ തകരാറിനെത്തുടർന്ന്‌ ജനശതാബ്ദി എക്സ്പ്രസ്‌ തിരൂരിൽ മണിക്കൂറുകളോളം നിർത്തിയിട്ടു. പിന്നാലെ മറ്റ്‌ ട്രെയിനുകൾ പിടിച്ചിട്ടതോടെ യാത്രക്കാർ വലഞ്ഞു. വെള്ളി പകൽ 12.06ന് തിരൂരിൽ എത്തേണ്ട 12076 തിരുവനന്തപുരം–-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസാണ് ഷൊർണൂർ വിട്ടതിനുപിന്നാലെ എൻജിൻ തകരാറിലായത്‌.  വേഗംകുറച്ച്‌ കാൽ മണിക്കൂറോളം വൈകി തിരൂരിലെത്തിയ ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടു.  ഇതിനിടെ 11.50ന് തിരൂരിൽ എത്തേണ്ട കോയമ്പത്തൂർ–--മംഗളൂരു പാസഞ്ചർ മറ്റ്‌ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഈ ട്രെയിൻ ഒരുമണിക്കൂറിലധികം വൈകി 1.05ഓടെയാണ്‌  തിരൂരിലെത്തിയത്‌. 1.28ന് തിരൂരിലെത്തേണ്ട ചെന്നൈ എഗ്‌മോർ–-മംഗളൂരു എക്സ്പ്രസും അരമണിക്കൂർ വൈകി. ഇതിനിടെ,  ഷൊർണൂരിൽനിന്നെത്തിച്ച എൻജിൻ ഉപയോഗിച്ച് ജനശതാബ്ദി എക്സ്പ്രസ് പിറകിലേക്ക് നീക്കുകയും കല്ലായിയിൽനിന്ന്‌ പുതിയ എൻജിൻ കൊണ്ടുവന്ന്‌ യാത്ര പുനരാരംഭിക്കുകയുംചെയ്‌തു. 2.10ഓടെ രണ്ട്‌ മണിക്കൂറോളം വൈകിയാണ് ട്രെയിൻ തിരൂർ വിട്ടത്.   Read on deshabhimani.com

Related News