27 April Saturday

ജനശതാബ്‌ദി എൻജിൻ 
തകരാറിലായി; ട്രെയിനുകൾ വൈകി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

എൻജിൻ തകരാറിനെത്തുടർന്ന്‌ തിരൂർ സ്റ്റേഷനിൽ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസ്‌

തിരൂർ
എൻജിൻ തകരാറിനെത്തുടർന്ന്‌ ജനശതാബ്ദി എക്സ്പ്രസ്‌ തിരൂരിൽ മണിക്കൂറുകളോളം നിർത്തിയിട്ടു. പിന്നാലെ മറ്റ്‌ ട്രെയിനുകൾ പിടിച്ചിട്ടതോടെ യാത്രക്കാർ വലഞ്ഞു. വെള്ളി പകൽ 12.06ന് തിരൂരിൽ എത്തേണ്ട 12076 തിരുവനന്തപുരം–-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസാണ് ഷൊർണൂർ വിട്ടതിനുപിന്നാലെ എൻജിൻ തകരാറിലായത്‌. 
വേഗംകുറച്ച്‌ കാൽ മണിക്കൂറോളം വൈകി തിരൂരിലെത്തിയ ട്രെയിൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടു.  ഇതിനിടെ 11.50ന് തിരൂരിൽ എത്തേണ്ട കോയമ്പത്തൂർ–--മംഗളൂരു പാസഞ്ചർ മറ്റ്‌ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഈ ട്രെയിൻ ഒരുമണിക്കൂറിലധികം വൈകി 1.05ഓടെയാണ്‌  തിരൂരിലെത്തിയത്‌. 1.28ന് തിരൂരിലെത്തേണ്ട ചെന്നൈ എഗ്‌മോർ–-മംഗളൂരു എക്സ്പ്രസും അരമണിക്കൂർ വൈകി. ഇതിനിടെ,  ഷൊർണൂരിൽനിന്നെത്തിച്ച എൻജിൻ ഉപയോഗിച്ച് ജനശതാബ്ദി എക്സ്പ്രസ് പിറകിലേക്ക് നീക്കുകയും കല്ലായിയിൽനിന്ന്‌ പുതിയ എൻജിൻ കൊണ്ടുവന്ന്‌ യാത്ര പുനരാരംഭിക്കുകയുംചെയ്‌തു. 2.10ഓടെ രണ്ട്‌ മണിക്കൂറോളം വൈകിയാണ് ട്രെയിൻ തിരൂർ വിട്ടത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top